Times Kerala

ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

 
train
ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻ‌ഡ് ചെയ്തത്. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

പ്രതിക്കെതിരെ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്ന കേസിൽ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും കാലുകൾ അറ്റുപോയതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

Related Topics

Share this story