Times Kerala

മോഷ്ടാവെന്ന് ആരോപിച്ച് 50കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

 
crime
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭംഗറിൽ മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. അസ്ഗർ മൊല്ല എന്നയാളാണ് ആൾക്കൂട്ട മർദനത്തിന് ഇരയാക്കിത് കൊല്ലപ്പെട്ടത്. കൊൽക്കത്ത പൊലീസിൻ്റെ അധികാരപരിധിയിൽ വരുന്ന ഭംഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃത​ദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികൾ ഇയാൾ മദ്യലഹരിയിലാണെന്നാണ് ആദ്യം ചിന്ദിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നു. ഭംഗർ ബസാറിൽ മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. പുലർച്ചെ 4.30ഓടെ കൊലപാതകം നടന്നെന്നാണ് കരുതുന്നത്. ആളെ രക്ഷിക്കാൻ ആരും മുന്നോട്ടു വന്നില്ലെന്ന് ആക്ഷേപമുണ്ട്.

Related Topics

Share this story