20കാരിയെ വീട്ടിൽ കയറി ബലാത്സംഗത്തിന് ശ്രമിച്ചെന്ന് പരാതി; പൊലീസുകാരനെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചു; സംഭവം യു.പിയിൽ

ലഖ്നോ: 20കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പൊലീസുകാരനെ നാട്ടുകാർ മുറിയിൽ പൂട്ടിയിട്ടു. പിന്നാലെ സംഘടിച്ചെത്തിയ ആളുകൾ ചേർന്ന്പ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ആഗ്രയിൽ ബർഹാൻ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സന്ദീപ് കുമാറാണ് ക്രൂരമായ ആൾകൂട്ട മർദനത്തിനിരയായത്. സംഭവത്തിനു പിന്നാലെ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന 20കാരിയുടെ പരാതിയിൽ പൊലീസുകാരനെതിരെ കേസെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗ്രാമീണർ ഇയാളെ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി 11ഓടെ പൊലീസുകാരൻ യുവതിയുടെ വീടിന്‍റെ ഓടിളക്കി അകത്തു കയറുകയും പിടിക്കപ്പെടുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ സ്ഥിരമായി ഗ്രാമത്തിൽ എത്താറുണ്ടെന്നും ആദ്യമായാണ് പിടിക്കപ്പെടുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.20കാരി ഇയാൾക്കെതിരെ പരാതി നൽകിയെന്നും ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോനം കുമാർ അറിയിച്ചു.
