

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവെപ്പിലെ രണ്ട് അക്രമികളിൽ ഒരാളായ നവീദ് അക്രമിൻ്റെ (Naveed Akram) അമ്മ, ആക്രമണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മകൻ തന്നോട് സംസാരിച്ചിരുന്നു എന്ന് പറയുന്നു. മീൻ പിടിക്കാൻ പോകുന്നു എന്നാണ് അച്ഛനും മകനും ബന്ധുക്കളോട് പറഞ്ഞിരുന്നതെന്നും അവർ വെളിപ്പെടുത്തി. ആക്രമണം നടത്തിയത് സജിദ് അക്രം (50) അദ്ദേഹത്തിൻ്റെ മകൻ നവീദ് അക്രം (24) എന്നിവരാണ്. ഹനുക്കാ ആഘോഷത്തിനിടെ നടന്ന ഈ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഇത് വർഗീയ ലക്ഷ്യത്തോടെയുള്ള ഭീകരാക്രമണമാണ് എന്നാണ് ഓസ്‌ട്രേലിയൻ അധികൃതർ വിശേഷിപ്പിച്ചത്.
വെടിവെപ്പിനിടെ സജിദ് അക്രമിനെ പോലീസ് വെടിവെച്ചു കൊന്നു. മകൻ നവീദ് അക്രം പോലീസ് കസ്റ്റഡിയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. നവീദിൻ്റെ അമ്മയായ വെരേനയാണ് മകനെക്കുറിച്ച് സംസാരിച്ചത്. ആക്രമണം നടക്കുന്നതിൻ്റെ തലേന്ന് മകൻ വിളിച്ചിരുന്നു. "അമ്മേ, ഞാൻ നീന്താൻ പോയി, സ്കൂബ ഡൈവിംഗ് നടത്തി. ഞങ്ങൾ ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോവുകയാണ്, നാളെ രാവിലെ ഞങ്ങൾ വീട്ടിൽ വരും, കാരണം അവിടെ നല്ല ചൂടാണ്," എന്നാണ് മകൻ പറഞ്ഞത്.
മകൻ അക്രമത്തിലോ തീവ്രവാദത്തിലോ പങ്കുചേരുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവന് തോക്കുണ്ടായിരുന്നില്ലെന്നും വെരേന പറഞ്ഞു. "അവൻ പുറത്ത് പോകില്ല, കൂട്ടുകാരുമായി കറങ്ങില്ല, മദ്യപിക്കുകയോ പുകവലിക്കുകയോ മോശം സ്ഥലങ്ങളിൽ പോകുകയോ ചെയ്യില്ല... അവൻ ജോലിക്ക് പോകും, വീട്ടിൽ വരും, വ്യായാമം ചെയ്യും, അത്രയേ ഉള്ളൂ," അവർ കൂട്ടിച്ചേർത്തു. "എൻ്റെ മകനെപ്പോലെ ഒരു മകനെ ആരും ആഗ്രഹിക്കും... അവൻ നല്ല കുട്ടിയാണ്." വെടിവെപ്പിന് മുമ്പ്, അച്ഛനും മകനും സിഡ്‌നിയിൽ നിന്ന് 200 കിലോമീറ്റർ തെക്കുള്ള ജെർവിസ് ബേയിലേക്ക് മീൻപിടിക്കാൻ പോവുകയാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്.
The mother of one of the Bondi Beach shooters, Naveed Akram (24), stated that her son called her hours before the attack, saying he was going for a swim and scuba diving, and described him as a "good boy" whom "anyone would wish to have as a son." The father-son duo, Sajid Akram (50) and Naveed Akram, had told relatives they were heading out for a fishing trip to Jervis Bay.