Times Kerala

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കുകയായിരുന്ന 10 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കവർച്ച നടത്തി ഉ​പേ​ക്ഷി​ച്ചു

 
തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന കുട്ടി​യെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കാ​സ​ര്‍​ഗോ​ഡ്: രാ​ത്രി വീ​ട്ടി​ല്‍ ഉ​റ​ങ്ങി കി​ട​ക്കുകയായിരുന്ന പ​ത്ത് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ര്‍​ച്ച നടത്തിയ ശേഷം ഉപേക്ഷിച്ചു. സംഭവമുണ്ടായത് കാ​സ​ർ​ഗോ​ഡ് പ​ട​ന്ന​ക്കാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ൽ ആണ്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെയുണ്ടായ സംഭവത്തിൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് മു​ത്ത​ശ്ശ​ന്‍ പ​ശു​വി​നെ ക​റ​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് അടുക്കളയിലെ കതക് തുറന്ന ശേഷമാണെന്നാണ് നിഗമനം. നാട്ടുകാർ കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​റി​ഞ്ഞ് തിരച്ചിൽ നടത്തുകയും തുടർന്ന് വീ​ടി​ന് അ​ധി​കം ദൂ​രെ​യ​ല്ലാ​തെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കാതിലുണ്ടായിരുന്ന കമ്മൽ മോഷ്ടിക്കപ്പെടുകയും ക​ണ്ണി​നും ക​ഴു​ത്തി​നും പ​രി​ക്കേ​ൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റതിനെതുടർന്ന് കുട്ടിയെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയ്ക്കായി പ്ര​വേ​ശി​പ്പി​ച്ചു. 

Related Topics

Share this story