Times Kerala

  വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവം ; മരണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ

 
 വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവം ; മരണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ
 ബെംഗളൂരു: നവംബർ 17 നു  67-കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഇയാളുടെ പെൺസുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നാണ് വ്യവസായി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൃതദേഹം യുവതിയും ഭർത്താവും ചേർന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പോലീസ് ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 35കാരിയായ പെൺസുഹൃത്തിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റംസമ്മതിച്ചിരുന്നു.

Related Topics

Share this story