'അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണത്തിൻ്റെ ദിശ തിരിച്ചു വിടാനാണ്': KC വേണുഗോപാൽ | Adoor Prakash

പൊലീസിന് മേൽ സർക്കാർ സമ്മർദ്ദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു
The move to question Adoor Prakash is to divert the direction of the investigation, says KC Venugopal
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അതീവ രഹസ്യമായി ചോദ്യം ചെയ്തതിലൂടെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ. യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(The move to question Adoor Prakash is to divert the direction of the investigation, says KC Venugopal)

സാധാരണ നടപടിക്രമങ്ങളിൽ നിന്ന് വിഭിന്നമായി എന്തിനാണ് മുൻ മന്ത്രിയെ ഇരുട്ടിന്റെ മറവിൽ ചോദ്യം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണത്തിൽ സുതാര്യത വേണമെന്ന ജനാധിപത്യ മര്യാദ സർക്കാർ ലംഘിച്ചിരിക്കുകയാണ്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാനാണ്. സോണിയാ ഗാന്ധിയെ പോയി കണ്ടു എന്നതൊക്കെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതാണ്. "സോണിയാ ഗാന്ധി അല്ല ദേവസ്വം ബോർഡ് പ്രസിഡന്റ്" എന്ന് അദ്ദേഹം പരിഹസിച്ചു.

ഭരണകക്ഷിയിലെ പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ പോലീസിനു മേൽ കടുത്ത സമ്മർദ്ദമുണ്ട്. ശബരിമലയുടെ പരിശുദ്ധിക്ക് കളങ്കമുണ്ടാക്കിയ ഈ കൊള്ളയിലെ യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നത് വരെ കോൺഗ്രസ് ജാഗ്രതയോടെ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com