ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാനിലെ ടോങ്കിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ പോലീസ് പിടികൂടി. കാറിനുള്ളിൽ നിന്ന് 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(Huge cache of explosives seized in Rajasthan on New Year's Eve)
കാറിന്റെ ഡിക്കിയിൽ യൂറിയ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 150 കിലോ അമോണിയം നൈട്രേറ്റ്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന 200 എക്സ്പ്ലോസീവ് ബാറ്ററികളും 1100 മീറ്റർ ഫ്യൂസ് വയറുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു.
പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വാഹനം കുടുങ്ങിയത്. ടോങ്ക്, ജയ്പൂർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ആഘോഷസ്ഥലങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.