Times Kerala

 തലശേരി കൊലപാതകം;മൂന്ന് പേര്‍ പിടിയില്‍; പ്രധാന പ്രതിക്കായി തിരച്ചിൽ തുടരുന്നു 

 
തലശേരി കൊലപാതകം;മൂന്ന് പേര്‍ പിടിയില്‍; പ്രധാന പ്രതിക്കായി തിരച്ചിൽ തുടരുന്നു
 

തലശ്ശേരി ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തെരച്ചിലാണ് നടക്കുന്നത്. ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. 

Related Topics

Share this story