Times Kerala

 കീവിൽ റഷ്യൻ ആക്രമണം: മൂന്ന് മരണം റിപ്പോർട്ട് ചെയ്തു 

 
കീവിൽ റഷ്യൻ ആക്രമണം: മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
 കീവ് : കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യാപക ആക്രമണം നടത്തി റഷ്യ. കീവിൽ റഷ്യൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് നില ജനവാസ കെട്ടിടം തകർന്നാണ് ഇവർ മരിച്ചത്. കീവിലെ ഊർജ കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. പടിഞ്ഞാറൻ യുക്രെയിനിലെ ലിവീവ് നഗരത്തിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു.അതേ സമയം, തെക്ക് - കിഴക്കൻ യുക്രെയിനിലെ വിൽനിയാൻസ്ക് നഗരത്തിൽ മറ്റേണിറ്റി ആശുപത്രിയ്ക്ക് നേരെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ നവജാത ശിശു മരിച്ചതായി അധികൃതർ പറയുന്നു. കുട്ടിയുടെ അമ്മയേയും ഒരു ഡോക്ടറേയും പരിക്കുകളോടെ രക്ഷപ്പെടുത്തി.അതിനിടെ​ റഷ്യയെ ' തീവ്രവാദത്തിന്റെ സ്പോൺസർ " ആയി യൂറോപ്യൻ പാർലമെന്റ് പ്രഖ്യാപിച്ചു. 

Related Topics

Share this story