മംഗളൂരു സ്ഫോടനം: ആസൂത്രണം കേരളത്തിലും തമിഴ്‌നാട്ടിലും

മംഗളൂരു സ്ഫോടനം: ആസൂത്രണം കേരളത്തിലും തമിഴ്‌നാട്ടിലും
 ന്യൂഡൽഹി: മംഗളൂരു സ്ഫോടനത്തിന്റെ ആസൂത്രണം  കൊച്ചിയിലും മധുരയിലുമായാണ് നടന്നതെന്ന് അന്വേഷണ സംഘം. മംഗളുരുവിൽ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടത്. പ്രതികളുടെ കേരള ബന്ധത്തെ കുറിച്ചും അന്വേഷണം തുടങ്ങി. സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.മുഹമ്മദ് ഷരീഖിന്റെ ബന്ധുവീട്ടിലുൾപ്പെടെ 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. മൈസുരുവിലും മംഗളുരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടന്നത്. ഇയാൾക്ക് ബോംബ് നിർമ്മാണത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കർ ബോംബിന്റെ വീര്യം കുറഞ്ഞത്. സ്ഫോടനം നടന്ന ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളുരുവിൽ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. 

Share this story