ലഹരിക്കടിമയായ യുവാവ് വീട്ടുകാരെ ക്രൂരമായി കൊലപ്പെടുത്തി

ലഹരിക്കടിമയായ യുവാവ് വീട്ടുകാരെ ക്രൂരമായി കൊലപ്പെടുത്തി
 ലഹരിക്കടിമയായ യുവാവ്, ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും ക്രൂരമായി കൊലപ്പെടുത്തി.25കാരനായ കേശവ് എന്ന യുവാവ് ആണ് ക്രൂരകൃത്യം നടത്തിയത്.കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കേശവിന്റെ പിതാവ് ദിനേഷ് (50), മാതാവ് ദര്‍ശന, സഹോദരി ഉര്‍വശി (18), മുത്തശ്ശി ദീവാന ദേവി(75) എന്നിവരാണ് കൊല്ലപ്പെട്ടത്.

Share this story