Times Kerala

അ​ള്‍​ജീ​രി​യ​ന്‍ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ടയിൽ കാണാതായ യുവാവിനെ ക​ണ്ടെ​ത്തി​യ​ത്  26 വ​ര്‍​ഷങ്ങൾക്ക് ശേഷം അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍

 
 യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്​: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു
അ​ള്‍​ജി​യേ​ഴ്‌​സ്: 26 വ​ര്‍​ഷങ്ങളായി കാണാതായ യുവാവിനെ കണ്ടെത്തിയത് ഏ​താ​നും മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ ​നി​ന്നും. സംഭവമുണ്ടായത് അ​ള്‍​ജീ​രി​യ​യി​ലെ ജെ​ല്‍​ഫാ ന​ഗ​ര​ത്തി​ലാ​ണ്. ബി. ഒ​മ​ര്‍ എ​ന്ന പ​ത്തൊ​മ്പ​തു​കാ​ര​നെ അ​ള്‍​ജീ​രി​യ​ന്‍ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ടെ, 1998ല്‍ കാണാതാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം കരുതിയിരുന്നത് യുദ്ധം മൂലം കൊല്ലപ്പെടുകയോ ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ടു​ക​യോ ചെയ്തതാകാമെന്നാണ്. തുടർന്ന് ഇയാളുടെ സഹോദരനാണ് വർഷങ്ങൾക്ക് ശേഷം ഒമറിനെക്കുറിച്ച് അ​ന​ന്ത​ര​വ​കാ​ശ​ത്ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെട്ട് സമൂഹമാധ്യമത്തിൽ കുറിക്കുന്നത്. തുടർന്ന് അ​ൾ​ജീ​രി​യ​ന്‍ പോ​ലീ​സ് നടത്തിയ അന്വേഷണത്തിലാണ് വെ​റും 200 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഒ​രാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നും ഒമറിനെ കണ്ടെത്തുന്നത്. പോ​ലീ​സ് 61 കാ​ര​നാ​യ പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​സ്റ്റ​ഡി​യി​ലെ​ടുക്കുകയായിരുന്നു. ഒ​മ​റി​നെ പ്രതി എ​ങ്ങ​നെ ഇത്രയും വർഷം ഇത്രയടുത്ത് ​ഒളി​പ്പി​ച്ചു എന്ന കാര്യം ദുരൂഹമാണ്. 

Related Topics

Share this story