Times Kerala

കർണാടകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20കാരിയെ കുത്തിക്കൊലപ്പെടുത്തി 

 
ഇടുക്കിയിൽ കത്തിക്കുത്ത് ; ഒരാൾക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ
കർണാടക: ഇരുപതുകാരിക്ക് കർണാടക ഹുബ്ബള്ളിയിൽ ദാരുണാന്ത്യം. യുവതിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് പ്രതി ഗിരീഷ് സാവന്തിനെ പിടികൂടി. ഇയാൾ അഞ്ജലിയെന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് വീട്ടിൽ അതിക്രമിച്ച് കടന്നാണ്. വിദ്യാർത്ഥിനിയോട് പ്രതി കഴിഞ്ഞദിവസം പ്രണയാഭ്യർത്ഥന നടത്തുകയും കുട്ടി ഇത് നിരസിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ബനധുക്കൾ ശല്യം തുടർന്നാൽ പോലീസിൽ പരാതി നൽകുമെന്ന് ഇയാൾക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. പിറകെ ഇയാൾ ക്രൂരകൃത്യം നടപ്പാക്കുകയും തടയാൻ ശ്രമിച്ച ബന്ധുക്കളെയും ആക്രമിക്കുകയും ശേഷം ഓടി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇയാളെ പോലീസ് പിടികൂടി. 

Related Topics

Share this story