കലാപ ഭൂമിയായി ബംഗ്ലാദേശ്; നാഷണൽ സിറ്റിസൺ പാർട്ടി നേതാവിന്റെ തലയ്ക്ക് വെടിയേറ്റു; രാജ്യം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നു | Bangladesh

. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ബംഗ്ലാദേശിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കൂടുതൽ വഷളായിരിക്കുകയാണ്
Muhammad Motaleb Sikdar
Updated on

ധാക്ക: ബംഗ്ലാദേശിൽ (Bangladesh) 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമപരമ്പരകൾ തുടരുന്നു. തിങ്കളാഴ്ച രാവിലെ ഖുൽന ജില്ലയിലെ സോനാഡംഗയിൽ വെച്ച് നാഷണൽ സിറ്റിസൺ പാർട്ടിയുടെ (NCP) മുതിർന്ന നേതാവായ മുഹമ്മദ് മൊത്താലിബ് സിക്കദറാണ് അക്രമിക്കപ്പെട്ടത്.

ഖുൽനയിലെ ഒരു വീട്ടിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ സിക്കദറിന്റെ തലയുടെ ഇടതുഭാഗത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിക്കദറിനെ നിലവിൽ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എൻ.സി.പിയുടെ തൊഴിലാളി വിഭാഗമായ 'ജാതീയ സ്രാമിക് ശക്തി'യുടെ ഖുൽന ഡിവിഷണൽ കൺവീനറാണ് സിക്കദർ. പാർട്ടി നടത്താനിരുന്ന തൊഴിലാളി റാലിയുടെ ഒരുക്കങ്ങൾക്കിടെയാണ് ആക്രമണം ഉണ്ടായത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രമുഖ വിദ്യാർത്ഥി നേതാവും 'ഇൻക്വിലാബ് മഞ്ച്' വക്താവുമായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവിനെതിരെ കൂടി വധശ്രമം നടന്നിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ബംഗ്ലാദേശിൽ രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കൂടുതൽ വഷളായിരിക്കുകയാണ്. ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളും രാജ്യത്ത് സജീവമാണ്.

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും ന്യൂനപക്ഷങ്ങൾക്ക് നേരെയും വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിക്കദറിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary

Muhammad Motaleb Sikdar, a senior leader of Bangladesh's National Citizen Party (NCP), was shot in the head by unidentified gunmen in Khulna on Monday. This attack follows the recent assassination of radical student leader Usman Hadi, which has already triggered widespread violence across the country. As Bangladesh prepares for the February 2026 elections, political instability and targeted attacks on leaders have intensified, raising global concerns over the country's law and order.

Related Stories

No stories found.
Times Kerala
timeskerala.com