പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയ ബന്ധം എതിർത്തു; കാമുകനെ കൊണ്ട് പിതാവിനെ കുത്തികൊലപ്പെടുത്തി 17-കാരി, പ്രതികൾ പിടിയിൽ | Murder

തന്റെ പിതാവിനെ കുത്തിക്കൊല്ലുന്നത് ജനലിലൂടെ നോക്കി നിന്ന മകൾ, അദ്ദേഹം മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കാമുകനെ മടങ്ങാൻ അനുവദിച്ചത്
Murder
Updated on

വഡോദര: ഗുജറാത്തിലെ വഡോദരയിൽ സ്വന്തം പിതാവിനെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം കാമുകനെക്കൊണ്ട് കൊലപ്പെടുത്തി 17-കാരിയായ മകൾ (Murder). പ്രണയബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനായ രഞ്ജിത് വഗേല (24), സുഹൃത്ത് ഭവ്യ വാസവ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ഷാന ചൗഡ തന്റെ മകൾക്ക് രഞ്ജിത്തുമായുള്ള ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ജൂലൈയിൽ ഇവർ ഒളിച്ചോടിയതിനെത്തുടർന്ന് പിതാവ് നൽകിയ പരാതിയിൽ രഞ്ജിത്തിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ മകളുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഡിസംബർ 18-ന് രാത്രി മകൾ മാതാപിതാക്കളുടെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകി. പിതാവ് ബോധരഹിതനായതോടെ കാമുകനെയും സുഹൃത്തിനെയും വീടിനുള്ളിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് രഞ്ജിത്തും സുഹൃത്തും ചേർന്ന് പിതാവിനെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

തന്റെ പിതാവിനെ കുത്തിക്കൊല്ലുന്നത് ജനലിലൂടെ നോക്കി നിന്ന മകൾ, അദ്ദേഹം മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കാമുകനെ മടങ്ങാൻ അനുവദിച്ചത്. മകളെയും ഭാര്യയെയും രാത്രിയിൽ ഒരു മുറിയിലാക്കി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു പിതാവ് ഉറങ്ങാൻ പോയിരുന്നത്. എന്നാൽ ജനലിലൂടെ കാമുകന് പ്രവേശിക്കാൻ മകൾ സൗകര്യമൊരുക്കുകയായിരുന്നു. പ്രതികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് പ്രൊട്ടക്ഷൻ ഹോമിലേക്ക് മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Summary

A 17-year-old girl in Vadodara, Gujarat, allegedly conspired with her lover to murder her father for opposing their relationship. She drugged her parents with sleeping pills, and once her father was unconscious, her lover and his friend entered the house and stabbed him to death. The girl reportedly watched the murder through a window to ensure his death, leading to the arrest of the two men and her placement in a protection home.

Related Stories

No stories found.
Times Kerala
timeskerala.com