Times Kerala

 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ 

 
arrest
 വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് സ്‌കൂട്ടർ മറിച്ചിട്ടു ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള  ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൈതുൽ ഷേക്കിനെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന ആഷിക്കിനെ ഒന്നാം പ്രതിയായി കേസിൽ ചേർത്തിട്ടുണ്ട്.
കണ്ണൂർ കണ്ണോത്തുംചാലിൽ 7.437 ഗ്രാം ബ്രൗൺഷുഗർ പിടികൂടി. നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ ടി.യും സംഘവും ചേർന്നാണ് വടകര മേമുണ്ട സ്വദേശി മുനീർ സി.കെ, തിരുവള്ളൂർ സ്വദേശി നാറാണത്ത് അർഷാദ് എൻ എന്നിവരെ അറസ്റ്റ് ചെയ്തു ബ്രൗൺഷുഗർ കസ്റ്റഡിയിലെടുത്തത്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് എം.കെ, ദിനേശൻ പി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )  സുഹൈൽ പി.പി, റിഷാദ് സി എച്ച്, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ പി, വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷൈന, AEI ഡ്രൈവർ ഗ്രേഡ് അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു.

Related Topics

Share this story