

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡത്തിന് സമീപം അസം സ്വദേശിനിയായ യുവതിയെ ഭർത്താവിൻ്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Crime). അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
അസം സ്വദേശികളായ ദമ്പതികൾ ശ്രീവൈകുണ്ഡം താലൂക്കിലെ ഒരു സ്വകാര്യ ഹോളോ ബ്ലോക്ക് നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു. ശമ്പളം കുറവായതിനാലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലവും ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് പോകാൻ ദമ്പതികൾ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാത്രി ഇവർ ഓട്ടോറിക്ഷയിൽ തിരുനെൽവേലിയിലേക്ക് പുറപ്പെട്ടു.
ദമ്പതികൾ ജോലി വിട്ട് കേരളത്തിലേക്ക് പോകാൻ ഒരുങ്ങുന്നത് അറിഞ്ഞ ലേബർ കോൺട്രാക്ടർ മുഹമ്മദ് (27), രണ്ട് സഹായികളായ കുട്ടികൾക്കൊപ്പം (14, 16 വയസ്സ്) ബൈക്കിലെത്തി ഓട്ടോ തടഞ്ഞു. ദമ്പതികൾ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവരെ സമീപത്തെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തേക്ക് നിർബന്ധിച്ച് കൊണ്ടുപോയി. കാട്ടിലെത്തിച്ച ശേഷം പ്രതികൾ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തു. തുടർന്ന് ഭർത്താവിൻ്റെ മുന്നിലിട്ട് യുവതിയെ മൂന്ന് പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൃത്യം നടത്തിയ ശേഷം ദമ്പതികളെ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ ശ്രീവൈകുണ്ഡം പോലീസ് കേസെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രതികളെ തിങ്കളാഴ്ച നടത്തിയ മിന്നൽ റെയ്ഡിലൂടെ പോലീസ് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രധാന പ്രതിയായ മുഹമ്മദിനെ തൂത്തുക്കുടിയിലെ പെരൂറാണി ജയിലിലടച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ തിരുനെൽവേലിയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി. തൂത്തുക്കുടി ജില്ലാ പോലീസ് സൂപ്രണ്ട് ആൽബർട്ട് ജോൺ ഐ.പി.എസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
Police in Thoothukudi, Tamil Nadu, arrested a 27-year-old labour contractor and two minors (aged 14 and 16) for allegedly gang-raping a 24-year-old migrant woman from Assam in front of her husband. The couple was leaving their job at a hollow block unit to head to Kerala when they were intercepted by the contractor and his accomplices near Srivaikundam.