ബുർഖ ധരിക്കാതെ പുറത്തു പോയി: UPയിൽ ഭാര്യയെയും 2 മക്കളെയും വെടിവച്ച് കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട് യുവാവ് | Shooting

മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു
Man buries wife and 2 children inside house after shooting them dead in UP
Updated on

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാംലിയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും വെടിവച്ചു കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ ഫാറൂഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് താഹിറ, മക്കളായ ഷെരീൻ, അഫ്രീൻ എന്നിവരാണ്. കുറച്ചുനാൾ മുൻപ് പണത്തെ ചൊല്ലി ഫാറൂഖും താഹിറയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് താഹിറ ബുർഖ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് പോയി.(Man buries wife and 2 children inside house after shooting them dead in UP)

ഭാര്യ ബുർഖ ധരിക്കാതെ പുറത്തിറങ്ങിയത് തനിക്ക് വലിയ അപമാനമായി ഫാറൂഖ് കരുതി. ഇതാണ് കൊലപാതകത്തിന് പ്രധാന പ്രകോപനമായതെന്ന് പോലീസ് പറയുന്നു. ഒരു മാസത്തിനുശേഷം ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഫാറൂഖ്, മൂവരെയും വെടിവച്ചു കൊല്ലുകയും ആരും അറിയാതെ വീടിനുള്ളിൽ തന്നെ കുഴിച്ചിടുകയുമായിരുന്നു.

താഹിറയെയും മക്കളെയും കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാത്തതിനെ തുടർന്ന് ഗ്രാമത്തലവൻ ചൊവ്വാഴ്ച പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ ഭർത്താവായ ഫാറൂഖിനെ സംശയം തോന്നി കസ്റ്റഡിയിലെടുത്തു. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതും മൃതദേഹങ്ങൾ ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുത്തതും.

എസ്.പി എൻ.പി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും ഫാറൂഖിന്റെ പക്കൽ നിന്ന് കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com