സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ പ്രതിയായ 24 വയസ്സുകാരൻ നവീദ് അക്രമിനെതിരെ 59 കുറ്റങ്ങൾ ചുമത്തി. 15 പേരുടെ കൊലപാതകം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകളാണ് ന്യൂ സൗത്ത് വെയിൽസ് പോലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.(Bondi Beach massacre, Accused Naveed Akram charged with 59 charges, including 15 murders)
നിലവിൽ പോലീസ് വെടിയേറ്റ് പരിക്കേറ്റ നവീദ് അക്രം ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് നവീദിന്റെ പിതാവ് സജിദ് അക്രം (50) കൊല്ലപ്പെട്ടിരുന്നു. പിതാവും മകനും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്.
ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തെ ലക്ഷ്യമിട്ടായിരുന്നു ഈ വെടിവെപ്പ്. 1996-ന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മാരകമായ വെടിവെപ്പാണിത്. 15 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.