

കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബിയിൽ കുടുംബകലഹത്തെത്തുടർന്ന് യുവാവിനെ ഭാര്യാസഹോദരന്മാരും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി (Crime). സുരേന്ദ്രൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ സരായ് അഖിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉണങ്ങിയ കനാലിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യാസഹോദരന്മാരായ ഗുഡു, വിജയ് (ഗോലു), ഇവരുടെ ബന്ധുവായ മഹേഷ് എന്നിവരെ കൗശാംബി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.
സഹോദരിയെ സുരേന്ദ്രൻ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. സുരേന്ദ്രൻ തന്റെ ഭാര്യയുടെ സ്വഭാവത്തിൽ സംശയിച്ചിരുന്നതായും, അവരെ അപമാനിക്കുന്നതിനായി മോശം ചിത്രങ്ങൾ അടുത്ത ബന്ധുക്കൾക്ക് മൊബൈൽ വഴി അയച്ചുകൊടുത്തതായും പ്രതികൾ മൊഴി നൽകി. കുടുംബാംഗങ്ങൾ ഇടപെട്ട് പലതവണ സുരേന്ദ്രനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പീഡനം തുടരുകയായിരുന്നു. ഇതിൽ പ്രകോപിതരായ സഹോദരങ്ങൾ സുരേന്ദ്രനെ അടിച്ചുകൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം ചാക്കിലാക്കി കനാലിൽ തള്ളുകയുമായിരുന്നു. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച വടികളും കൊല്ലപ്പെട്ടയാളുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Kaushambi police have arrested three men—Guddu, his brother Vijay, and cousin Mahesh—for the murder of their brother-in-law, Surendra. The accused allegedly beat Surendra to death and dumped his body in a sack near a dry canal.