Times Kerala

അടിമാലിയിലെ 15-കാരിയെ പീഡിപ്പിച്ച സംഭവം; 17-കാരനും 15-കാരനും പിടിയിൽ

 
അടിമാലിയിലെ 15-കാരിയെ പീഡിപ്പിച്ച സംഭവം; 17-കാരനും 15-കാരനും പിടിയിൽ

അടിമാലി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികൾ കൂടി അടിമാലി പോലീസിന്റെ പിടിയിൽ. ഇതില്‍ ഒരാള്‍ക്ക് 15 വയസ്സും മറ്റൊരാള്‍ക്ക് 17 വയസ്സുമാണുള്ളത്. ഇതോടെ പോക്സോ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്നുപേര്‍കൂടി കേസിൽ അറസ്റ്റ് ചെയ്യാനുണ്ട്. കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം പെൺകുട്ടിയെ കണ്ടെത്തി. പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് അഞ്ചുപേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തുന്നത്.

ഇതുകൂടാതെ ഒഴുവത്തടം സ്വദേശി രഞ്ജിത് ജോര്‍ജ് (22) ഒരു വര്‍ഷം മുന്‍പ് തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴിനല്‍കിയിരുന്നു. ഇയാളെ അറസ്റ്റുചെയ്തു. എറണാകുളം ജില്ലയിലെ പൂയംകുട്ടിയില്‍നിന്നുള്ള രണ്ടുപേര്‍, കലൂരില്‍ പീഡിപ്പിച്ച മലപ്പുറം സ്വദേശി എന്നിവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
 

Related Topics

Share this story