12 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;പ്രതികളുടെ വധശിക്ഷ നടപ്പാക്കി
മൊഗാദിഷു: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊന്ന സംഭവ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. സൊമാലിയയിലാണ് സംഭവം.രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ കേസ് വളരെയധികം വിവാദമായതിന് ശേഷമാന് വധശിക്ഷ നടപ്പാക്കിയത്.പ്രതികളായ രണ്ടുപേരെയും പരസ്യമായി വെടിവെച്ച് കൊന്നാണ് ശിക്ഷ നടപ്പാക്കിയത്. പെണ്‍കുട്ടിയുടെ പിതാവും ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയിരുന്നു. ചൊവ്വാഴ്ച സൊമാലിയയുടെ വടക്കന്‍ തീരത്തെ ബൊസ്സാസ്സോ ടൗണ്‍ സ്ക്വയറില്‍ വെച്ചാണ് രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കിയത്. 2019 ഫെബ്രുവരിയിലാണ് ഗാല്ക്കയോയിലെ മാര്‍ക്കറ്റില്‍നിന്ന് 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അബ്ദിഫത്താഹ് അബ്ദുറഹ്മാന് വാര്സെം, അബ്ദിഷുക്കൂര് മുഹമ്മദ് ഡിഗെ, വാര്സെമിന്റെ സഹോദരന് അബ്ദിസലാം അബ്ദുറഹ്മാന് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മൂവരും കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും അബ്ദിസലാം അബ്ദുറഹ്മാന്റെ വധശിക്ഷ മാത്രം ചൊവ്വാഴ്ച നടപ്പാക്കിയില്ല.ഇയാള്‍ക്കെതിരായ കേസില്‍ വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചതിനാലാണ് ശിക്ഷ നടപ്പാക്കാതിരുന്നത്.