Times Kerala

ഉറങ്ങിക്കിടന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കവർച്ച നടത്തി: ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട് 

 
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; ഉത്തർപ്രദേശിലാണ് സംഭവം
കാ​ഞ്ഞ​ങ്ങാ​ട്: വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോവുകയും സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​രുകയും ചെയ്ത സംഭവത്തിൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി മെ​ഡി​ക്ക​ൽ ‌റി​പ്പോ​ർ​ട്ട്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് കുട്ടിയിപ്പോൾ. ഇതുവരെയും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സാധിച്ചിട്ടില്ല. ഇ​ന്നു പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ നി​ന്നും 500 മീ​റ്റ​ര്‍ അ​ക​ലെ മ​റ്റൊ​രു വീ​ടി​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത് പ​ട​ന്ന​ക്കാ​ട് ഒ​ഴി​ഞ്ഞ​വ​ള​പ്പി​ലെ പെ​ണ്‍​കു​ട്ടി​യെ​യാ​ണ്. ഈ ​വീ​ടി​ന്‍റെ കോ​ളിം​ഗ് ബെ​ല്‍ അ​ടി​ച്ച് വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത് പെ​ണ്‍​കു​ട്ടി​ത​ന്നെ​യാ​ണ്. പെൺകുട്ടി പറയുന്നത് ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ എടുത്തുകൊണ്ടുപോവുകയും ക​മ്മ​ലു​ക​ള്‍ ക​വ​ര്‍​ന്ന ശേ​ഷം വഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ്. സം​ഭ​വ​സ്ഥ​ല​ത്തും ആ​ശു​പ​ത്രി​യി​ലു​മെ​ത്തിയ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യി​യും കാ​ഞ്ഞ​ങ്ങാ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​പി. ആ​സാ​ദും അ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം പരിശോധന നടത്തുകയുണ്ടായി. 

Related Topics

Share this story