ഗു​ജ​റാ​ത്തി​ൽ 19,000 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പിടികൂടി; പിടികൂടിയത് അ​ഫ്ഗാ​നി​ൽ നി​ന്നു​മെ​ത്തി​ച്ച ഹെ​റോ​യി​ൻ

ഗു​ജ​റാ​ത്തി​ൽ 19,000 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പിടികൂടി; പിടികൂടിയത് അ​ഫ്ഗാ​നി​ൽ നി​ന്നു​മെ​ത്തി​ച്ച ഹെ​റോ​യി​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു നി​ന്നും അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നു​മെ​ത്തി​ച്ച 19,000 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ​ഇവിടെ നിന്നും ക​ണ്ടെ​ത്തി​യ​ത് മൂ​ന്ന് ട​ണ്‍ ഹെ​റോ​യി​ന്‍ ആണ് . മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത് ര​ണ്ട് ക​ണ്ടെ​യ്‌​ന​റു​ക​ളി​ലാ​യാ​ണ് . തുടർന്ന് ഈ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ്യന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി.

പിടികൂടിയ ഒ​രു ക​ണ്ടെ​യ്‌​ന​റി​ല്‍ 2,000 കി​ലോ​യും അ​ടു​ത്ത​തി​ല്‍ 1,000 കി​ലോ ഹെ​റോ​യി​നു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. നിലവിൽ ഈ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ, ഗാ​ന്ധി​ധാം, അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ല്‍​ഹി, മാ​ണ്ഡ​വി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Share this story