ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് യുവതിക്ക് ദാരുണന്ത്യം; സംഭവം ഉത്തര്‍പ്രദേശിൽ
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിൽ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റ് യുവതിക്ക് ദാരുണന്ത്യം. ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചത് കുടുംബാംഗങ്ങളുടെ മുന്പില് വച്ചാണ് .ഇയാള്‍ യുവതിയെ നിരന്തരം മര്‍ദിക്കുമായിരുന്നു. ഈ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഈ വീഡിയോ പുറത്തുവിട്ടത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയാണ്.
സംഭവത്തില്‍ ഇതുവരെയും പ്രതിയായ ഭര്‍ത്താവിനെ പോലീസ് പിടികൂടിയില്ല. എന്നാൽ യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു.ഇവരുടെ വിവാഹം നടന്നത് കഴിഞ്ഞ മാസമാണ് . ഇത് പ്രതിയുടെ രണ്ടാം വിവാഹമാണ്. വിവാഹശേഷം ഈ മര്‍ദനം പതിവായിരുന്നു.