സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് 8036 പേര്‍ക്കെതിരെ കേസ്
സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8036 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 32 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേര് അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ആറ്, തിരുവനന്തപുരം റൂറല്‍ മൂന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ നാല്
കോട്ടയം മൂന്ന്, ഇടുക്കി ഏഴ്, എറണാകുളം റൂറല്‍ അഞ്ച്, പാലക്കാട് മൂന്ന്, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 18, ആലപ്പുഴ ഏഴ്, കോട്ടയം രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1439 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 504 പേരാണ്. 44 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന് ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.