വാക്സിന് രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി നൽകണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍
Jan 10, 2021, 06:53 IST
ന്യൂഡൽഹി : വാക്സിന് രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി നല്‍കണമെന്ന ആവശ്യം ശക്തമാക്കി സംസ്ഥാന സര്‍ക്കാരുകള്‍.കൊവിഡ് വാക്സിന് വിതരണം 16ാം തിയതി തുടങ്ങാൻ ഇരിക്കെയാണ് ആവശ്യം .ആദ്യത്തെ മൂന്ന് കോടി പേര്‍ക്ക് ഉടന്‍ നല്‍കുമെന്നും 27 കോടി പേര്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് ഓഗസ്റ്റിനുള്ളില്‍ നല്‍കുമെന്നുമാണ് ഇപ്പോഴത്തെ വിശദീകരണം.
60 വയസില്‍ കൂടുതലുള്ളവര്‍ക്ക് പ്രായാടിസ്ഥാന മുന്‍ഗണനാക്രമം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ 130 കോടി പേര്‍ക്ക് വാക്സിനേഷന് നിലവിലെ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ചുമാത്രം സാധ്യമാവില്ല. വാക്സിന് സ്വീകരിക്കുന്നവരെ നിരീക്ഷിക്കാനും സംവിധാനം വേണം.