കോവിഡ് വാക്സിനേഷൻ ;സംസ്ഥാനത്ത് മെല്ലെപ്പോക്കെന്ന് കേന്ദ്രം
Jan 19, 2021, 07:04 IST
തിരുവനന്തപുരം :കോവിഡ് വാക്സിനേഷൻ വിഷയത്തിൽ സംസ്ഥാനത്തിന് വേഗത പോരാ എന്ന് കേന്ദ്രം .എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിഗമനം .
വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്കി. വാക്സിന് ഭീതി ആണ് വാക്സിനേഷന് നടപടികള്‍ സംസ്ഥാനത്ത് വാക്സിനേഷന്റെ മെല്ലെപോക്കിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് .
ഇന്നലെ വരെയുള്ള സ്ഥിതിവിവരം അവലോകനം ചെയ്തപ്പോള്‍ സംസ്ഥാനത്തെ വാക്സിനേഷന് നടപടികള്‍ വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വാക്സിനേഷന് നടപടികളിലെ മെല്ലെപോക്കില്‍ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.