സാനിറ്റേഷൻ വർക്കർ ഒഴിവ്
Jan 17, 2020, 16:12 IST
തൃശൂർ ജില്ലയിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് സാനിറ്റേഷൻ വർക്കർ തസ്തികയിൽ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. 1986 നും 1994 വർഷത്തിനും ഇടയിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും 50 വയസ്സ് കഴിയാത്തവരുമായ ഉദ്യോഗാർത്ഥികൾ ജനുവരി 25 നകം തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2331016.