ജില്ല പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടേഷൻ നിയമനം
Mar 20, 2020, 11:16 IST
കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ ഒഴിവുളള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സെക്രട്ടേറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉളളവരിൽ നിന്നും മറ്റു വികസന വകുപ്പുകളിൽ 68700-110400 (റിവൈസ്ഡ്) എന്ന ശമ്പള സ്കെയിലിലും അതിനു മുകളിലും ഉളള ബിരുദധാരികളായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കാസർകോട് ജില്ലയിൽ നിലവിൽ ഒഴിവില്ലാത്തതിനാൽ അപേക്ഷ സ്വീകരിക്കില്ല.