Times Kerala

ഗാര്‍ഹിക തൊഴില്‍; വിദേശത്ത് അവസരം

 
ഗാര്‍ഹിക തൊഴില്‍; വിദേശത്ത് അവസരം

സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും നോര്‍ക്ക റൂട്ട്സ് മുഖേന ഗാര്‍ഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. 25,000 രൂപയാണ് ശമ്പളം. 30 നും 45 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.

വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്മെന്‍റ് തികച്ചും സൗജന്യമാണ്. കരാര്‍ കാലാവധി രണ്ടു വര്‍ഷം.അപേക്ഷകര്‍ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, ഫുള്‍ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norkadsw@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ ലഭിക്കും.

Related Topics

Share this story