ആയുര്‍വേദ കോളേജില്‍ കരാര്‍ അധ്യാപക നിയമനം
Jun 22, 2019, 12:50 IST
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ രസശാസ്ത്ര ഭൈഷജ്യ കല്പന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 28ന് രാവിലെ 11ന് പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടിയിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണം.