Times Kerala

 യുവജന കമ്മീഷൻ തൊഴിൽ മേള ഫെബ്രുവരി 24ന് പാലായിൽ

 
job
 കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 24ന് രാവിലെ ഒമ്പതു മുതൽ പാലാ സെന്റ് തോമസ് കോളജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും സഹകരണത്തോടെയാണ് 'കരിയർ എക്‌സ്‌പോ 2024' സംഘടിപ്പിക്കുന്നത്. 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ആയിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയിൽ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്‌സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിലേക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0471 2308630, 7907565474.

Related Topics

Share this story