Times Kerala

 ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകള്‍

 
job fair
 ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി .ഐ രജിസ്ട്രേഷനുമാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 20,000 രൂപ.
ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പി.ജി ഡിപ്ലോമ  അല്ലെങ്കില്‍   ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ്, ന്യൂ ബോണ്‍  ഫോളോ അപ്പ്  ക്ലിനിക്കില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മെയ് ഒന്നിന് വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 16,180, രൂപ.  
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക,് ബി.ഡി.എസ് / ബി എസ്.സി നഴ്‌സിംഗ് വിത്ത് എം.പി.എച്ച് ക്വാളിഫിക്കേഷനോടുകൂടി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം,  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ആയുര്‍വ്വേദ വിത്ത് എം.പി.എച്ച് കാരെ പരിഗണിക്കും. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 25,000, രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ www.arogyakeralam.gov.in നല്‍കിയ ലിങ്കില്‍  മെയ് 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221.

Related Topics

Share this story