താത്ക്കാലിക നിയമനം
Fri, 26 May 2023

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ ഇ എൻ ടി, സി വി ടി എസ്, ഓർത്തോ പീഡിക്സ്, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരായി കോൺട്രാക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂൺ 7 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത :- ഈ എൻ ടി, ഓർത്തോപീഡിക്സ് : അതാത് വിഭാഗത്തിൽ പിജിയും ടി സി എം സി രജിസ്ട്രേഷൻ. മെഡിക്കൽ ഓങ്കോളജി: മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം ഡി / ഡി എൻ ബി മെഡിസിൻ/പീഡിയാട്രിക്സ് / റേഡിയേഷൻ ഓങ്കോളജി, ഡി എം /ഡി എൻ ബി മെഡിക്കൽ ഓങ്കോളജി ടി സി എം സി രജിസ്ട്രേഷൻ. സർജിക്കൽ ഓങ്കോളജി: സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം സി എച്ച് / ഡി എൻ ബി സർജിക്കൽ ഓങ്കോളജി അല്ലെങ്കിൽ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. സി വി ടി എസ് : സി വി ടി എസ് വിഭാഗത്തിൽ എം സി എച്ച് സി വി ടി എസ്/ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. പ്രതിമാസ വേതനം -70000. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216 2350200 www.govtmedicalcollegekozhikode.ac.in