മെഡിക്കൽ ഓഡിറ്റർ താത്കാലിക നിയമനം
Nov 8, 2023, 23:05 IST

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഡിറ്ററെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത : ജി എൻ എം / ബി എസ് സി നഴ്സിംഗും കമ്പ്യൂട്ടർ പരിജ്ഞാനവും. താല്പര്യമുള്ള ഉദ്ദ്യോഗാർഥികൾ തങ്ങളുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സഹിതം നവംബർ ഒമ്പതിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2350055