നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ താത്കാലിക നിയമനം
Sep 17, 2023, 12:26 IST

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍,റേഡിയോഗ്രാഫര്‍, അനസ്‌തേഷ്യ ടെക്‌നീഷന്‍,ഇ.സി.ജി ടെക്‌നീഷ്യന്‍, ഒപ്‌ടോമെട്രിക് ടെക്‌നീഷ്യന്‍ എന്നീ തസ്തികളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ രണ്ടും മറ്റ് തസ്തികകളില്‍ ഓരോ ഒഴിവുമാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.