Times Kerala

 അധ്യാപക ഒഴിവ്

 
 അധ്യാപക ഒഴിവ്

 കൈതക്കല്‍ ഗവ എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ജൂണ്‍ 11) രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ്  ആന്റ് സെക്യൂരിറ്റി, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ്  കോഴ്‌സ്  ഇന്‍  ലൈബ്രറി   ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് കോഴ്‌സുകള്‍.
കോഴ്‌സുകളില്‍ ചേരുന്ന എസ് സി/ എസ് ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അപേക്ഷ www.ihrdadmissions.org മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ ജൂണ്‍ 27 ന് വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

Related Topics

Share this story