സ്പെക്ട്രം ജോബ് ഫെയര്‍ ജില്ലാ തൊഴില്‍ മേള ഇന്ന്
Oct 4, 2023, 22:35 IST

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്പെക്ട്രം ജോബ് ഫെയര്‍ 2023-24 ന്റെ ഭാഗമായുള്ള ഇടുക്കി ജില്ലയിലെ തൊഴില്‍ മേള കട്ടപ്പന ഐടിഐയില്‍ ഇന്ന് (5) രാവിലെ 9.30 യ്ക്ക് നടക്കും. തൊഴില്‍ മേളയുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ അധ്യക്ഷത വഹിക്കും. കേരളത്തിനകത്തും പുറത്തും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 25 കമ്പനികളിലേക്ക് ഐടിഐ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 272216, 9633419747.