Times Kerala

 ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ്

 
 ഖാദി ഓണം മേള ഓഗസ്റ്റ് 2 മുതൽ; 30 ശതമാനം വരെ റിബേറ്റ്
 കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ബക്രീദിനോടനുബന്ധിച്ച് ജൂണ്‍ 10 മുതല്‍ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്, തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍, കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ആനുകൂല്യം ലഭ്യമാണ് . റിബേറ്റിനോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക് , ഗ്രാമ വ്യവസായ ഉല്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.

Related Topics

Share this story