റിസര്‍ച്ച് അസിസ്റ്റന്റ് കരാര്‍ നിയമനം
Jun 11, 2024, 08:49 IST
![തൊഴിലവസരം: ഗൈനക്കോളജിസ്റ്റ് താത്കാലിക നിയമനം](https://timeskerala.com/static/c1e/client/91214/uploaded/1b838b61b032cf9f5a74f3603076a7b2.jpg)
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരള-യില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്, അപേക്ഷകള്‍ ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)