പി.എസ്.സി പരീക്ഷ സെപ്റ്റംബർ 23ന്
Sep 17, 2023, 23:05 IST

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ സർവ്വകലാശാലകളിൽ ഓഫീസ് അറ്റന്റന്റ്/കൂലി വർക്കർ (കേരളാ വാട്ടർ അതോറിറ്റി) തുടങ്ങിയ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി-നാലാം ഘട്ടം) സെപ്റ്റംബർ 23ന് ഉച്ചയ്ക്ക് 1.30 മുതൽ 03.15 വരെ മലപ്പുറം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡും (അസ്സൽ) സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചപ്രകാരം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.