ജിഐഎസ് സ്‌പെഷ്യലിസ്റ്റ് ഒഴിവ്
Sat, 27 May 2023

തിരുവനന്തപുരം ജലശക്തി കേന്ദ്രത്തിലേക്ക് ജിഐഎസ് സ്‌പെഷ്യലിസ്റ്റിനെ ഒരുമാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജലമേഖലയുമായി ബന്ധപ്പെട്ട് ജിയോസ്‌പേഷ്യൽ ഡാറ്റ, സ്‌പേഷ്യൽ ആൻഡ് നോൺ സ്‌പേഷ്യൽ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ക്യൂജിഐസ്, ആർക്ജിഐഎസ്, പൈത്തൺ എന്നിവയിൽ അറിവുണ്ടാകണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/KiDkXCnURogyzHWD7 എന്ന ഗൂഗിൾ ഫോം വഴി മെയ് 31 വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2430279