Times Kerala

 ജനറല്‍ സര്‍ജറി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം 

 
സ്വകാര്യ പ്രാക്ടീസ് നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ
 ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ (അഞ്ച് ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 15-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കും. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദാനന്തര ബിരുദം (എം.എസ്.)  അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡി.എന്‍.ബി., മൂന്ന് വര്‍ഷത്തെ അധ്യാപക പരിശീലനം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.  താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം.  

Related Topics

Share this story