ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ് ഒഴിവ്
Sep 16, 2023, 23:30 IST

പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ് ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് എസ്.എസ്.എല്‍സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ആശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി പുല്ലേപ്പടി, കലൂര്‍ പി.ഒ, എറണാകുളം 682017 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോൺ 0484-2401016.