Times Kerala

 ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എഴുത്തു പരീക്ഷ 22ന്

 
 ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഒ.എം.ആർ പരീക്ഷ
 കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV (കാറ്റഗറി നം. 24/2023) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 22ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. ഈ തസ്തികയുടെ ഒ.എം.ആർ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴ് (7) ദിവസം മുമ്പ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം (kdrbtvm@gmail.com) അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന “എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.

Related Topics

Share this story