Times Kerala

 കേരള റോഡ് സുരക്ഷ അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

 
job
 കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക് തസ്തികയിൽ മൈക്രോസോഫ്റ്റ് എക്സൽ, സ്പ്രെഡ് ഷീറ്റ്, പവർ പോയിന്റ്, പ്രസന്റേഷൻ ആൻഡ് ഓൺലൈൻ, വിർച്വൽ പ്ലാറ്റ്ഫോം, ഇ-ഓഫീസ് പരിശീലനം എന്നിവയിലുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം. ഓഫീസ് അറ്റൻഡന്റിന് 2 വീലർ, 4 വീലർ വാഹനങ്ങൾ ഉപയോഗിക്കുവാനറിയണം. വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ എൻ.ഒ.സി സഹിതം ബന്ധപ്പെട്ട വകുപ്പു മേധാവി മുഖേന കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ 25നകം സമർപ്പിക്കണം. ഫോൺ : 0471 – 2336369.

Related Topics

Share this story