Times Kerala

 ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

 
 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനം
 

 ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു/പി.ഡി.സി (തത്തുല്യം, കൂടാതെ കേരള സർക്കാർ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവർ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നിവയാണ് യോഗ്യതകൾ.

        പ്രായപരിധി 21 - 42 വയസ്. കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ വെള്ളക്കടലാസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും വ്യക്തമാക്കണം. അപേക്ഷകൾ തപാൽ മുഖേനയോ, നേരിട്ടോ ഇ-മെയിൽ വഴിയോ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനുള്ളിൽ ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം- 695034. ഇ-മെയിൽ: keralarusa@gmail.com,  ഫോൺ: 0471 2303036.

Related Topics

Share this story