Times Kerala

 പാചകക്കാരൻ ഒഴിവ്

 
 പാചകക്കാരൻ ഒഴിവ്
 എറണാകുളം: ജില്ലയിൽ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പാചകക്കാരൻ ഹോസ്റ്റൽ തസ്തികയിലേക്ക് പട്ടികവർഗ്ഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് റിസർവ് ചെയ്ത ഒരു ഒഴിവ് (സ്ഥിരപ്പെടുത്താൻ സാധ്യതയുള്ള ) നിലവിലുണ്ട്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 10 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 17/07/2023 ൽ 18 -27  ( നിയമാനുസൃത വയസിളവ് അനുവദനീയം) വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ
പ്രവത്തിപരിചയം : 2 വർഷത്തെ  പ്രവർത്തി പരിചയം (കുക്ക് ) ഉള്ളവരായിരിക്കണം. ശമ്പളം - 18000 + അലവൻസ്. ഫോൺ നമ്പർ: 0484 - 2422458

Related Topics

Share this story